പ​ത്ത​നം​തി​ട്ട: കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ജാ​ക്ക് ഹാ​മ​ർ നെ​ഞ്ച​ത്ത് തു​ള​ച്ചു ക​യ​റി 60കാ​ര​ൻ മ​രി​ച്ചു. കൊ​ടു​മ​ൺ ക​ളീ​യ്ക്ക​ൽ ജ​യിം​സ് (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 11.30 ന് ​നെ​ടു​മ​ൺ​കാ​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​ടു​മ​ൺ​കാ​വി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തിന്‍റെ​ കോ​ൺ​ക്രീ​റ്റ് ഭാ​ഗം പൊ​ളി​ക്കു​ന്ന​തി​നി​ടെ ജ​യിം​സ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ജാ​ക്ക് ഹാ​മ​ർ നെ​ഞ്ച​ത്ത് തു​ള​ച്ചു ക​യ​റി.

ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബീ​ന, മ​ക്ക​ൾ: നേ​ഹ അ​ന്ന, നി​ർ​മ​ല. മ​രു​മ​ക്ക​ൾ: ബി​ജോ​ഷ്, ജി​നു.