സ്കൂട്ടർ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; പ്രതികൾ പിടിയിൽ
Friday, December 6, 2024 1:13 AM IST
കുട്ടനാട്: വാഹനം മോഷ്ടിച്ച് മുറിച്ച് ആക്രി വില്പന നടത്തിയ പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ രാമങ്കരിയിൽ ആണ് സംഭവം. ആലപ്പുഴ മുട്ടാർ സ്വദേശി സുജിത്ത് (21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത് (18) എന്നിവരാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത രണ്ടു പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. രാമങ്കരി പാലത്തിനു സമീപം രാത്രി പാർക്കുചെയ്തിരുന്ന കെഎസ്ഇബി എൻജിനീയറുടെ ആക്ടീവ സ്കൂട്ടർ ആണ് ഇവർ മോഷ്ടിച്ചത്.
ശേഷം വാഹനം മുറിച്ച് ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.