ജയ്പുരിൽ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു
Friday, December 6, 2024 12:23 AM IST
ജയ്പുർ: എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിൽ ബിആർ അംബേദ്കർ മെഡിക്കൽ കോളജിൽ ആണ് സംഭവം.
രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ രാഹുൽ കുമാർ ഗരാസിയ ആണ് മരിച്ചത്. രാത്രി മൂന്നോടെ വിദ്യാർഥി ഹോസ്റ്റലിന്റെ ആറാം നിലയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
ഇയാളുടെ ചെരുപ്പും മൊബൈൽ ഫോണും ആറാം നിലയിൽനിന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പ് നടന്ന ഒരു പരീക്ഷയിൽ വേണ്ടത് പോലെ ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് രാഹുൽ സഹപാഠികളോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.