ന്യൂ​ഡ​ല്‍​ഹി: വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് തോ​ന്നും പോ​ലെ വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം. നി​ര​ക്കി​ൽ വ​രു​ത്തു​ന്ന മാ​റ്റം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡി​ജി​സി​എ​യെ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്ന വ്യ​വ​സ്ഥ എ​ടു​ത്തു ക​ള​യു​ക​യാ​ണെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു അ​റി​യി​ച്ചു. രാ​ജ്യ​സ​ഭ​യി​ൽ വ്യോ​മ​യാ​ന ബി​ല്ല് ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഭാ​ര​തീ​യ വാ​യു​യാ​ൻ വി​ധേ​യ​ക് ബി​ല്ലി​ലാ​ണ് അ​നി​യ​ന്ത്രി​ത വി​ല വ​ർ​ധ​ന​വ് ത​ട​യാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. 2010ലെ ​ഡി​ജി​സി​എ സ​ർ​ക്കു​ല​ർ പ്ര​കാ​രം ഒ​രു മാ​സം മു​ൻ​പ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്ക് ഡി​ജി​സി​എ​യെ അ​റി​യി​ക്ക​ണം.

ഡി​ജി​സി​എ​യ്ക്ക് ന​ൽ​കി​യ നി​ര​ക്കി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വ​രു​ത്തു​ന്ന വ്യ​ത്യാ​സം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡി​ജി​സി​എ അ​റി​യി​ച്ചാ​ൽ മ​തി​യാ​കും എ​ന്ന വ്യ​വ​സ്ഥ​യാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ തോ​ന്നും പോ​ലെ ഇ​നി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

2023നെ ​അ​പേ​ക്ഷി​ച്ച് 2024ല്‍ ​വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ത്സ​വ സീ​സ​ണി​ല്‍ വി​വി​ധ റൂ​ട്ടു​ക​ളി​ല്‍ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. വി​മാ​ന​നി​ര​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് താ​ങ്ങാ​നാ​വു​ന്ന​താ​ക്കി മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.