റോഡിന് നടുവിൽ സിപിഎം സ്റ്റേജ്; കേസെടുക്കുമെന്ന് പോലീസ്
Thursday, December 5, 2024 10:03 PM IST
തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്റ്റേജ് കെട്ടിയതിൽ വിശദീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.
അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പോലീസ് ഈ വാദം തള്ളി. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അനുമതി വാങ്ങാതെയാണ് വേദി ഒരുക്കിയത് എന്നത് തെറ്റായ വാർത്തയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു.