കൊ​ച്ചി: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നാ​ഴ്ച​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ച കോ​ട​തി ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ​ക്കേ​സി​ലെ 51-ാം സാ​ക്ഷി സ​ന്തോ​ഷ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ഡി, ആ​ദാ​യ നി​കു​തി വ​കു​പ്പ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്നി​വ​രോ​ട് സിം​ഗി​ൾ ബെ​ഞ്ച് നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ബി​ജെ​പി​ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മൂ​ന്ന​ര​ക്കോ​ടി രൂ​പ ക​വ​ർ​ച്ച ചെ​യ്തെ​ന്നാ​ണ് കേ​സ്. ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ കൊ​ണ്ടു​വ​ന്ന ക​ള്ള​പ്പ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്ത​തെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് ക​ണ്ടെ​ത്ത​ലി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.