പ്രോബാ 3 ദൗത്യം; ഒരുക്കങ്ങൾ പൂർത്തിയായെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി
Thursday, December 5, 2024 4:01 PM IST
ശ്രീഹരിക്കോട്ട: പ്രോബാ 3 ദൗത്യത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി. വിക്ഷേപണത്തിന് മുന്നോടിയായുള്ള പരിശോധനകൾ പൂർത്തിയായി. കാലാവസ്ഥയും അനുകൂലമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി.
വിക്ഷേപണം കൃത്യസമയത്ത് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. പ്രോബ-3 ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ബുധനാഴ്ച പിഎസ്എൽവി-സി59 ഉപഗ്രഹത്തിന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവച്ചിരുന്നു.
കൗണ്ട് ഡൗൺ തുടങ്ങിയശേഷമാണു വിക്ഷേപണം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. വിക്ഷേപണത്തിനു മിനിറ്റുകൾക്കു മുന്‍പാണു മാറ്റിവയ്ക്കാൻ തീരുമാനമെടുത്തത്.