സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി
Thursday, December 5, 2024 3:41 PM IST
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എം.ഡി. അജിത് കുമാര്‍ ചര്‍ച്ച നടത്തിയത്.
ചര്‍ച്ച പോസിറ്റീവായിരുന്നെന്ന് അജിത് കുമാര്‍ പറഞ്ഞു. തുടർ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 45 മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയായിരുന്നുവെന്ന് അജിത് കുമാര്‍ പ്രതികരിച്ചു.
റെയില്‍വേ മുന്നോട്ടുവച്ചിരിക്കുന്ന ഡിപിആറുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്ക് കെ റെയില്‍ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.