ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പ​ട​യ​പ്പ എ​ന്ന കാ​ട്ടാ​ന​യെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി ഗൂ​ഡാ​ർ​വി​ള എ​സ്റ്റേ​റ്റി​ലെ​ത്തി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ തേ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് മാ​റി​യ പ​ട​യ​പ്പ ഇ​ന്ന് രാ​വി​ലെ ഗൂ​ഡാ​ർ​വി​ള എ​സ്റ്റേ​റ്റി​നും നെ​റ്റി​മു​ടി എ​സ്റ്റേ​റ്റി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ലും എ​ത്തി.

പ​ട​യ​പ്പ ഏ​റെ നേ​രം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ച ശേ​ഷം വീ​ണ്ടും തോ​ട്ട​ത്തി​ലേ​ക്ക് മ​ട​ങ്ങി. അ​തേ​സ​മ​യം ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം വ​കു​പ്പ് നി​യോ​ഗി​ച്ച ആ​ർ​ആ​ർ​ടി സം​ഘ​ത്തി​ന്‍റെ സേ​വ​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും പ​ട​യ​പ്പ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ എ​ത്തി​യി​രു​ന്നു.