നൂറിന് പുറത്ത്; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ബാറ്റിംഗ് തകർച്ച
Thursday, December 5, 2024 1:42 PM IST
ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ബ്രിസ്ബേനിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 34.2 ഓവറിൽ 100 റൺസിനു പുറത്തായി.
23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹർലീൻ ഡിയോൾ (19), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17), റിച്ച ഘോഷ് (14) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. പ്രിയ പൂനിയ (മൂന്ന്), സ്മൃതി മന്ഥാന (എട്ട്), ദീപ്തി ശർമ (ഒന്ന്), സൈമ താക്കർ (നാല്), തീത്താസ് സന്ധു (രണ്ട്), പ്രിയ മിശ്ര (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി 19 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മേഗൻ ഷട്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.