ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യു​വ​മോ​ർ​ച്ച നേ​താ​വ് പ്ര​വീ​ൺ നെ​ട്ടാ​രു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി എ​ൻ​ഐ​എ റെ​യ്ഡ്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ 16 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്.

കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ള​ത്തും കാ​സ​ർ​ഗോ​ട്ടും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. കേ​സി​ൽ മു​ൻ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ ഏ​ഴ് പേ​ർ ഒ​ളി​വി​ലാ​ണ്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി മു​സ്ത​ഫ പൈ​ച്ച​റെ നേ​ര​ത്തെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ലെ യു​വ​മോ​ർ​ച്ച നേ​താ​വാ​യി​രു​ന്നു പ്ര​വീ​ൺ നെ​ട്ടാ​രു. 2022 ജൂ​ലൈ 26 നാ​യി​രു​ന്നു പ്ര​വീ​ൺ നെ​ട്ടാ​രു​വി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ ബെ​ല്ലാ​രി ഗ്രാ​മ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ 21 പേ​രെ പ്ര​തി​ക​ളാ​ക്കി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.