ഇടവേള ബാബുവിനെതിരായ ബലാത്സംഗക്കേസ്: സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി
Thursday, December 5, 2024 12:38 PM IST
കൊച്ചി: നടനും അമ്മ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരായ ബലാത്സംഗക്കേസിൽ സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മ സംഘടനയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് അമ്മ ഓഫീസിലും കലൂരിലെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തിയിരുന്നു. കേസിൽ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചിരുന്നു. കേസില്‍ ഇടവേള ബാബുവിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.