അറബിക്കടലില്‍ കുടുങ്ങിയ 12 ഇന്ത്യക്കാരെ രക്ഷപെടുത്തി
Thursday, December 5, 2024 12:29 PM IST
അഹമ്മദാബാദ്: അറബിക്കടലില്‍ കുടുങ്ങിയ 12 ഇന്ത്യക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. കപ്പല്‍ മുങ്ങുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
വടക്കന്‍ അറബിക്കടല്‍ മേഖലയിലാണ് സംഭവം. പോര്‍ബന്തറില്‍നിന്ന് ബന്തര്‍ അബ്ബാസിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കപ്പലിലേക്ക് പൊടുന്നനെ വെള്ളം കയറുകയായിരുന്നു.
സന്ദേശം ലഭിച്ചതോടെ കോസ്റ്റ് ഗാര്‍ഡ് ഇവിടെയെത്തി ഇവരെ രക്ഷപെടുത്തി. പാക് മാരിടൈം ഏജന്‍സിയുമായി ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇവരെ ഗുജറാത്ത് തീരത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.