സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു
Thursday, December 5, 2024 12:13 PM IST
തൃശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാട്ടാനക്കുട്ടി ചരിഞ്ഞത്. ഇതോടെ നാല് മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യമാണ് വിഫലമായത്.
എലിക്കോട് റാഫി എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കാട്ടാന വീണത്. ഇവിടെ ആൾ താമസമില്ലായിരുന്നു. രാവിലെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്.
ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്.