യുണൈറ്റഡ് ഹെൽത്തിന്റെ സിഇഒ ബ്രയാൻ തോംസണ്‍ വെടിയേറ്റ് മരിച്ചു
Thursday, December 5, 2024 11:53 AM IST
ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ സ്വകാര്യ ഇൻഷുറൻസ് കന്പനി യുണൈറ്റഡ് ഹെൽത്തിന്റെ സിഇഒ ബ്രയാൻ തോംസണ്‍ വെടിയേറ്റ് മരിച്ചു.
മാൻഹാട്ടനിലെ ഹിൽട്ടണ്‍ ഹോട്ടലിന് പുറത്തുവച്ചായിരുന്നു തോംസണിന് വെടിയേറ്റത്. തോംസണ്‍ എത്തുന്നതിനായി കാത്തുനിന്ന അക്രമി പുറകിൽ നിന്ന് നിരവധി തവണ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്.
തോംസണെ മാത്രം ലക്ഷ്യമിട്ടാണ് അക്രമിയെത്തിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണം നടക്കുകയാണ്. അക്രമിയുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്.
കന്പനിയുടെ വാർഷിക നിക്ഷേപ സംഗമം നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു ആക്രമണം. അതേസമയം തോംസണ്‍ നേരത്തെ വധഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ പോളെറ്റ് തോംസണ്‍ പ്രതികരിച്ചു.