തൃ​ശൂ​ര്‍: പാ​ല​പ്പി​ള്ളി എ​ലി​ക്കോ​ട് ന​ഗ​റി​ൽ കാ​ട്ടാ​ന സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണു. എ​ലി​ക്കോ​ട് റാ​ഫി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ലാണ് കാ​ട്ടാ​ന വീ​ണ​ത്. ഇ​വി​ടെ ആ​ൾ താ​മ​സ​മി​ല്ലാ​യി​രു​ന്നു.

രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് കാ​ട്ടാ​ന​ക്കു​ട്ടി സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ​ത് ക​ണ്ട​ത്. പാ​ല​പ്പി​ള്ളി റേ​ഞ്ച് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി.

ആ​ന​യെ ക​യ​റ്റി​വി​ടാ​നു​ള്ള ശ്ര​മം വ​നം വ​കു​പ്പ് തു​ട​ങ്ങി. ജെ​സി​ബി എ​ത്തി​ച്ച് കു​ഴി ഇ​ടി​ച്ച് ആ​ന​യെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.