നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് താത്കാലിക മോചനം അനുവദിച്ച് ഇറാൻ
Thursday, December 5, 2024 10:24 AM IST
ടെഹ്റാൻ: നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിക്ക് താത്കാലിക മോചനം അനുവദിച്ച് ഇറാൻ. ചികിത്സയ്ക്കുവേണ്ടിയാണ് മോചനം അനുവദിച്ചിരിക്കുന്നത്.
ഡോക്ടറുടെ ശിപാർശയുടെ പശ്ചാത്തലത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ നർഗീസ് മുഹമ്മദിയുടെ ജയിൽ ശിക്ഷ മൂന്നാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്യുകയായിരുന്നു.അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയ ആകാനാണ് മോചനം.
അതേസമയം ഈ താത്കാലിക മോചനം അപര്യാപ്തമാണെന്ന് കുടുംബം പ്രതികരിച്ചു. നർഗീസിനെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിര്‍ബന്ധിത ഹിജാബിനും വധശിക്ഷയ്ക്കുമെതിരെ ഉള്‍പ്പെടെ പൊരുതിയതോടെയാണ് നര്‍ഗീസിനെ ശിക്ഷിച്ചത്. ടെഹ്റാനിലെ ജയിലിലാണ് നര്‍ഗീസുള്ളത്. ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് എതിരായ പോരാട്ടത്തിന്റെ പേരിലാണ് സമാധാന നൊബേല്‍ പുരസ്കാരത്തിനായി നര്‍ഗീസിനെ തെരഞ്ഞെടുത്തത്.