കളര്‍കോട് അപകടം; കാറെടുത്തത് 1000 രൂപ വാടകയ്ക്ക്
Thursday, December 5, 2024 10:12 AM IST
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍പെട്ട കാര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് വാടകയ്ക്കല്ലെന്ന ഉടമ ഷാമില്‍ ഖാന്റെ മൊഴി കള്ളമെന്ന് പോലീസ്. 1000 രൂപ വാടകയ്ക്കാണ് കാര്‍ നല്‍കിയത്. വാഹനമോടിച്ച ഗൗരീശങ്കര്‍ ഈ തുക ഉടമയ്ക്ക് ഗൂഗിള്‍പേ വഴി നല്‍കിയതിന് തെളിവുണ്ടെന്ന് പോലീസ് അറിയിച്ചു.
ഷാമില്‍ ഖാന് റെന്റ് ക്യാബ് ലൈസന്‍സില്ല. ഇതോടെ വാഹനം നല്‍കിയത് നിയമവിരുദ്ധമായാണെന്നാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും.
അപകടത്തില്‍പെട്ട ടവേര വാഹനത്തിന്റെ ആര്‍സി റദ്ദാക്കും. ഇയാളുടെ മറ്റ് വാഹനങ്ങളുടെ രേഖകളും പരിശോധിക്കും.