സ്ത്രീധന പീഡന പരാതി; മുൻകൂർ ജാമ്യം തേടി ബിപിൻ സി. ബാബു
Thursday, December 5, 2024 3:37 AM IST
ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി. ബാബു ഹൈക്കോടതിയില്‍. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവവിരുദ്ധമാണെന്നും ബിപിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
സിപിഎം വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിന്‍ ആരോപിച്ചു. മുൻഭാര്യ നല്കിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര പോലീസാണ് ബിപിനെതിരെകേസെടുത്തത്.
സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.