ആ​ല​പ്പു​ഴ: ന​വ​ജാ​ത​ശി​ശു​വി​ന് അ​പൂ​ര്‍​വ​വൈ​ക​ല്യം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ർ​ക്ക് പി​ഴ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

ചി​കി​ത്സ​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പി​ഴ​വി​ല്ലെ​ന്നും കു​ഞ്ഞി​നു​ണ്ടാ​യ വൈ​ക​ല്യം അ​മ്മ​യ്ക്കു​ന​ട​ത്തി​യ ആ​ദ്യ സ്‌​കാ​നി​ങ്ങി​ല്‍ ക​ണ്ടെ​ത്താ​നാ​വാ​ത്ത​താ​ണെ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് കൈ​മാ​റി.

ആ​ല​പ്പു​ഴ ക​ട​പ്പു​റം ആ​ശു​പ​ത്രി​യി​ല്‍ വൈ​ക​ല്യ​ങ്ങ​ളോ​ടെ കു​ഞ്ഞ് പി​റ​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. മീ​നാ​ക്ഷി​യാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

അ​മ്മ​യ്ക്കു​ന​ട​ത്തി​യ അ​നോ​മ​ലി സ്‌​കാ​നി​ങ്ങി​ല്‍ കു​ഞ്ഞി​ന്‍റെ വൈ​ക​ല്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ താ​ക്കീ​ത് ചെ​യ്യേ​ണ്ട​തു​ണ്ട്.

ചെ​റി​യ ചി​ല വൈ​ക​ല്യ​ങ്ങ​ള്‍ സ്‌​കാ​നി​ങ്ങി​ല്‍ നി​ര്‍​ണ​യി​ക്കാ​നാ​വ​ണ​മെ​ന്നി​ല്ല. അ​തേ​സ​മ​യം ന​ട്ടെ​ല്ല്, കൈ​കാ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ്‌​കാ​നി​ങ്ങി​ല്‍ നി​ര്‍​ണ​യി​ക്കാ​നാ​കും. ഫ്‌​ളൂ​യി​ഡ് കൂ​ടു​ത​ലാ​ണെ​ന്നും വൈ​ക​ല്യ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

കു​ഞ്ഞി​ന്‍റെ ചി​കി​ത്സ​യ്ക്ക് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ശു​പാ​ര്‍​ശ​ചെ​യ്യു​ന്നു​ണ്ട്