ഹൈ​ദ​രാ​ബാ​ദ്:​അ​ല്ലു അ​ര്‍​ജു​നെ നാ​യ​ക​നാ​ക്കി സു​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ഷ്പ 2 സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യുവതി ​മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ബു​ധ​നാ​ഴ്ച രാ​ത്രി ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യാ തീ​യ​റ്റ​റി​ലാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ യുവതിയാണ് മ​രി​ച്ച​ത്. റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി തീ​യ​റ്റ​റി​ന് മു​ന്നി​ൽ പോ​ലീ​സും ആ​രാ​ധ​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു.

ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ബോ​ധം കെ​ട്ട് വീ​ണ കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി 11 ന് ​ഹൈ​ദ​രാ​ബാ​ദ് സ​ന്ധ്യാ തീ​യേ​റ്റ​റി​ല്‍ പു​ഷ്പ 2 സി​നി​മ​യു​ടെ പ്രീ​മി​യ​ര്‍ ഷോ ​വ​ച്ചി​രു​ന്ന​ത്. റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ആ​രാ​ധ​ക​രു​ടെ വ​ലി​യ​നി​ര ത​ന്നെ തീ​യേ​റ്റ​റി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

തീ​യേ​റ്റ​റി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ല്ലു അ​ര്‍​ജു​നും സം​വി​ധാ​യ​ക​ന്‍ സു​കു​മാ​റു​മെ​ത്തി​യി​രു​ന്നു. ആ​രാ​ധ​ക​രു​ടെ ആ​വേ​ശം അ​തി​രു​ക​ട​ന്ന​തോ​ടെ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ബു​ദ്ധി​മു​ട്ടി. പി​ന്നാ​ലെ ലാ​ത്തി​വീ​ശു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ സി​നി​മ കാ​ണാ​നെ​ത്തി​യ കു​ട്ടി കു​ഴ​ഞ്ഞു​വീ​ണു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.