നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ചുകയറി; മൂന്ന് മരണം
Wednesday, December 4, 2024 4:34 PM IST
വെല്ലൂര്‍: നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ജീപ്പിടിച്ച് മൂന്ന് മരണം. തമിഴ്നാട് വെല്ലൂരില്‍ ആണ് സംഭവം.
ചെന്നൈ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൽ പറയുന്നു. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തടുത്തത്.