സൈനിക ക്യാമ്പിനു സമീപം ഭീകരാക്രമണം
Wednesday, December 4, 2024 4:31 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈനിക ക്യാമ്പിന് സമീപം ഭീകരാക്രമണം. സുരൻകോട്ടയിലെ ക്യാന്പിനു സമീപത്തെ സൈനിക പോസ്റ്റിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സൈനിക പോസ്റ്റിലെ സൈനികർക്കു നേരെ ഭീകരർ രണ്ട് ഗ്രനേഡുകൾ എറിയുകയായിരുന്നു. ഇതിൽ ഒരു ഗ്രനേഡ് പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന ഗ്രനേഡ് സൈന്യം നിർവീര്യമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ജയ്ഷ് ഇ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഭീകരർക്കായി സമീപത്തെ വനത്തിൽ സൈന്യം തെരച്ചിൽ നടത്തിവരികയാണ്.