കളര്‍കോട് അപകടം; ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതി
Wednesday, December 4, 2024 3:52 PM IST
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ട് പേരെ വെന്റിലേറ്ററില്‍നിന്ന് മാറ്റി.
നിലവില്‍ ആറ് പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ചികിത്സയിലുണ്ടായിരുന്ന ആല്ബിന് എന്ന വിദ്യാര്‍ഥിയെ കുടുംബത്തിന്റെ ആവശ്യപ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.