കോ​ട്ട​യം: ആ​ല​പ്പു​ഴ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി ബി. ​ദേ​വ​ന​ന്ദ(19)​നു ക​ണ്ണു​നീ​രി​ൽ കു​തി​ർ​ന്ന വി​ട. ഇ​ന്ന് ഉ​ച്ച​യ്ക്ക് ദേ​വ​ന​ന്ദ​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. നി​ര​വ​ധി പേ​രാ​ണ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്.

മ​ല​പ്പു​റം അ​റ​യ്ക്ക​ല്‍ എം​എ​എം യു​പി സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യ എ.​എ​ന്‍. ബി​നു​രാ​ജി​ന്‍റെ​യും സെ​യി​ല്‍​സ് ടാ​ക്സ് ഓ​ഫീ​സ​റാ​യ ടി.​എ​സ്. ര​ഞ്ജി​മോ​ളു​ടെ​യും മ​ക​നാ​ണ് ദേ​വ​ന​ന്ദ​ൻ. മു​ത്ത​ച്ഛ​നെ കാ​ണാ​ന്‍ ക്രി​സ്മ​സി​ന് അ​യ​ര്‍​ക്കു​ന്നം മ​റ്റ​ക്ക​ര​യി​ലെ അ​ശ്വ​തി​വി​ലാ​സം ത​റ​വാ​ട്ടി​ല്‍ എ​ത്തു​മെ​ന്ന വാ​ക്കു​ന​ൽ​കി​യ ദേ​വ​ന​ന്ദ​ൻ ചേ​ത​ന​യ​റ്റാ​ണ് ഇ​ന്ന​ലെ​ത്തി​യ​ത്.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ന്തി​മോ​പ​ചാ​ര​ത്തി​നും​ശേ​ഷം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ദേ​വ​ന​ന്ദ​ന്‍റെ മൃ​ത​ദേ​ഹം മ​റ്റ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ന്‍ ബി. ​ദേ​വ​ദ​ത്ത് പോ​ണ്ടി​ച്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷം മെ​ഡി​സി​നു പ​ഠി​ക്കു​ക​യാ​ണ്.