തി​രു​വ​ന​ന്ത​പു​രം: പൂ​ജാ ബമ്പർ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. JC 325526 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. 12 കോ​ടി​യാ​ണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്.

കൊ​ല്ല​ത്ത് വി​റ്റ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം അ​ടി​ച്ചി​രി​ക്കു​ന്ന​ത്. JA 378749, JB 939547, JC 616613, JD 211004, JE 584418 എ​ന്നീ ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ര​ണ്ടാം സ​മ്മാ​നം. ഒ​രു കോ​ടി​ രൂപ വീതം അഞ്ച് പേർക്ക് സമ്മാനം ലഭിക്കും.

10 ല​ക്ഷം രൂ​പ മൂ​ന്നാം സ​മ്മാ​ന​വും മൂ​ന്ന് ല​ക്ഷ​വും ര​ണ്ട് ല​ക്ഷ​വും വീ​തം നാ​ലും അ​ഞ്ചും സ​മ്മാ​ന​ങ്ങ​ളു​മാ​ണ് പൂ​ജ ബ​മ്പ​റി​ലൂ​ടെ ഭാ​ഗ്യാ​ന്വേ​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ക. JA, JB, JC, JD, JE എ​ന്നി​ങ്ങ​നെ അ​ഞ്ചു സീ​രീ​സു​ക​ളി​ലാ​യാ​ണ് പൂ​ജ ബ​മ്പ​ര്‍ ടി​ക്ക​റ്റു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.