മുന്തിരിപ്പെട്ടിക്കുള്ളിൽ... മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട
Wednesday, December 4, 2024 1:13 PM IST
തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിപ്പെട്ടികൾക്ക് അടിയിൽ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുത്തിയിലെ ദേശീയപാതയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മുന്തിരി കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു സ്പിരിറ്റ് കടത്ത്.
തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. സ്പിരിറ്റ് വാങ്ങാന്‍ എത്തിയയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു.