മും​ബൈ: ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ത​ന്നെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​കും. ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് മും​ബൈ ആ​സാ​ദ് മൈ​താ​ന​ത്താ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ചടങ്ങ് ന​ട​ക്കു​ക.‌

ബി​ജെ​പി​യു​ടെ 18 മ​ന്ത്രി​മാ​രും ശി​വ​സേ​ന​യു​ടെ ഒ​ന്പ​തും, എ​ന്‍​സി​പി​യു​ടെ(​അ​ജി​ത് പ​വാ​ര്‍ വി​ഭാ​ഗം) ആ​റ് മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി,10 കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, എ​ൻ​ഡി​എ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി, ശി​വ​സേ​ന, എ​ൻ​സി​പി സ​ഖ്യം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​യ​തോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം വൈ​കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ മു​ഖ്യ​മ​ന്തി ഏ​ക്നാ​ഥ് ഷി​ന്‍​ഡെ​യ്ക്ക് വീ​ണ്ടും അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന രം​ഗ​ത്ത് എ​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യ​ത്.

ഒ​ടു​വി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ട്ട് ശി​വ​സേ​ന​യെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫ​ഡ്നാ​വി​സ് ഷി​ൻ​ഡെ​യെ നേ​രി​ട്ട് ക​ണ്ടും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.