ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Tuesday, December 3, 2024 6:36 PM IST
മലപ്പുറം: മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കൂട്ടായിയിലുണ്ടായ സംഭവത്തിൽ പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്.
കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം. ഫൈബർ വള്ളങ്ങൾക്കിടിയൽപ്പെട്ട് യൂസഫിന് ഗുരുതര പരിക്കേറ്റിരുന്നു.
ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.