കുഞ്ഞിനോട് ക്രൂരത; ശിശുക്ഷേമ സമിതിയിൽ പ്രതിഷേധം
Tuesday, December 3, 2024 5:31 PM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ചതിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
മന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റക്കാർക്കെതിരെകർക്കശമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു. കുട്ടികള സംരക്ഷിക്കുന്ന കാര്യത്തിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.