കുറുവാസംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യണം: സുരേഷ് ബാബു
Tuesday, December 3, 2024 3:12 PM IST
പാലക്കാട്: ട്രോളി ബാഗ് വിവാദത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് കാട്ടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. പോലീസിന് പരിമിതിയുണ്ടെന്നും കുറുസംഘത്തെ ചോദ്യംചെയ്തപോലെ കോൺഗ്രസ് നേതാക്കളെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
പണം സുരക്ഷിതമായി മാറ്റാന്‍ കോണ്‍ഗ്രസിന് കാലതാമസം കിട്ടിയതിനാല്‍ മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. പോലീസിന് വീഴ്ച സംഭവിച്ചെന്ന് പറയാനാകില്ല. പോലീസ് എത്തിയപ്പോഴേക്കും അവര്‍ പണം മാറ്റിയിരുന്നു
കുറുവാ സംഘത്തെ ചോദ്യം ചെയ്തപോലെ ഇവരോട് ചോദിച്ചാല്‍ കാര്യം വെളിയില്‍ വന്നേനെ. എന്നാല്‍ പൊലീസിന് അതിന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ കള്ളപ്പണ ആരോപണം ഉയര്‍ത്തിയത്. പെട്ടി ഹോട്ടലില്‍ നിന്ന് പോയ ശേഷമാണ് പോലീസ് അവിടെയെത്തിയത്. പോലീസിന്റെ അന്വേഷണത്തെയൊന്നും തങ്ങള്‍ തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.