കളര്‍കോഡ് അപകടം; അഞ്ച് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂർത്തിയായി
Tuesday, December 3, 2024 11:52 AM IST
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂർത്തിയായി. ഇവർ പഠിച്ചിരുന്ന വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഇതിന് ശേഷം ശേഷം മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്.
വണ്ടാനം മെഡിക്കൽ കോളജിലെ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.
എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.