കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
Tuesday, December 3, 2024 8:58 AM IST
കണ്ണൂര്‍: കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.
തെങ്ങിലേക്ക് ഇടിച്ചുകയറിയ കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിയവര്‍ ഉടനെ ഇയാളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃശൂരിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.