മണിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
Tuesday, December 3, 2024 6:58 AM IST
ചങ്ങനാശേരി: മണിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലിന് മൂലേപ്ലാവ് മൃഗാശുപത്രിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഇടിച്ച കാർ പിന്നിലേക്ക് നിരങ്ങി ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു.