യുപിയിൽ എട്ടുവയസുകാരി വെടിയേറ്റ് കൊല്ലപ്പെട്ടു
Monday, December 2, 2024 12:10 AM IST
ലക്നോ: ഉത്തർപ്രദേശിൽ വെടിയേറ്റ് എട്ടു വയസുകാരി മരിച്ചു. മീററ്റിലെ സർധനയിലെ കാളിന്ദി ഗ്രാമത്തിലാണ് സംഭവം. സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ ആക്രമിസംഘം കുട്ടിയെ അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നു.
നെഞ്ചിൽ ബുള്ളറ്റ് തറച്ച കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മസ്റൂർ, കമ്രാൻ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.