കോട്ടയം ആകാശപാതയുടെ മേല്‍ക്കുര പൊളിച്ചു നീക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്
Saturday, November 30, 2024 11:16 AM IST
കോട്ടയം: ആകാശ പാതയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് സെന്ററും ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ആകാശപാതയുടെ മേല്‍ക്കുര പൊളിച്ചുമാറ്റണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. കൂടാതെ തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ടിൽ നിര്‍ദേശിക്കുന്നു
2015ലാണ് കോട്ടയത്ത് ആകാശപാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5.18 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണത്തിന് നല്‍കിയത്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ ഇതിന്റെ പണി പല സങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും നിന്നു പോയി.