മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മുംബൈയിൽ നടക്കുന്ന യോഗത്തിൽ തീരുമാനിക്കും: ഏക്നാഥ് ഷിൻഡെ
Friday, November 29, 2024 7:35 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മുംബൈയിൽ നടക്കുന്ന മഹായുതി സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനിക്കുകയെന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതിയിൽ തർക്കങ്ങളില്ലെന്നും ഷിൻഡെ വ്യക്തമാക്കി.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഷിൻഡെയുടെ പ്രതികരണം. കൂടിക്കാഴ്ച ശുഭകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഷിൻഡെയ്ക്കൊപ്പമുണ്ടായിരുന്നു.
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ വരുന്നതിനിടെയാണ് ഷിൻഡെയുടെ പ്രതികരണം. ഷിൻഡെയും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുവെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുംടെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും തീരുമാനം താൻ അംഗീകരിക്കുമെന്നും ഷിൻഡെ തന്നെ വ്യക്തമാക്കി.