ഒന്നര വയസുള്ള കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
Friday, November 29, 2024 1:20 AM IST
ആലപ്പുഴ: ഒന്നര വയസുള്ള കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഔസേപ്പ് ദേവസ്യ (39) ആണ് കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.
ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും.