ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​ന്ധു ജോ​സി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ ജോ​സ്മി ജോ​ര്‍​ജാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്.​ വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് എ​ട്ടും എ​ല്‍​ഡി​എ​ഫി​ന് ഏ​ഴും വോ​ട്ടു​ക​ളും ല​ഭി​ച്ചു. 2020ല്‍ ​യു​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ നി​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് സി​ന്ധു വി​ജ​യി​ച്ച​ത്.

യു​ഡി​എ​ഫി​ലെ ധാ​ര​ണ അ​നു​സ​രി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യ സി​ന്ധു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​വു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ധാ​ര​ണ മ​റി​ക​ട​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള സി​ന്ധു​വി​ന്‍റെ നീ​ക്ക​ത്തെ യു​ഡി​എ​ഫ് എ​തി​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫി​നോ​ടൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. എ​ന്നാ​ൽ ച​ര്‍​ച്ച​യി​ല്‍ നി​ന്നും വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും സി​ന്ധു ജോ​സും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.