കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മാ​ളി​ക​പ്പു​റ​ത്ത് തേ​ങ്ങ ഉ​രു​ട്ടു​ന്ന​തും ക്ഷേ​ത്ര​പ​രി​സ​ര​ത്ത് മ​ഞ്ഞ​ള്‍​പൊ​ടി വി​ത​റു​ന്ന​തും അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ത് മ​റ്റു ഭ​ക്ത​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ക്ത​ര്‍​ക്കി​ട​യി​ല്‍ അ​വ​ബോ​ധ​മു​ണ്ടാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ദേ​വ​സ്വം ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മാ​ളി​ക​പ്പു​റ​ത്ത് വ​സ്ത്ര​ങ്ങ​ള്‍ എ​റി​യു​ന്ന​തും കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ട്. ഇ​തൊ​ന്നും ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്ന് ത​ന്ത്രി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​രു​തെ​ന്ന് അ​യ്യ​പ്പ​ന്‍​മാ​രെ അ​റി​യി​ക്കാ​ന്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.