തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വഖഫ് ഭൂ​മി​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി.

റി​ട്ട. ജ​സ്റ്റീ​സ് സി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രാ​ണ് ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

ഭൂ​മി​യു​ടെ നി​ല​വി​ലെ സ്ഥി​തി, സ്വ​ഭാ​വം, വ്യാ​പ്തി എ​ന്നി​വ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്ത​ണം. ഭൂ​മി​യി​ലെ താ​മ​സ​ക്കാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ള്‍.

ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് മു​ന​മ്പം സം​ര​ക്ഷ​ണ​സ​മി​തി അ​റി​യി​ച്ചു.