കൊ​ച്ചി: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി താ​ത്കാ​ലി​ക​മാ​യി നീ​ട്ടി ഹൈ​ക്കോ​ട​തി.​ പ​ര​മാ​വ​ധി നാ​ല് മാ​സം വ​രെ​യാ​ണ് കാ​ലാവ​ധി നീ​ട്ടി​യ​ത്. ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേതാ​ണ് ന​ട​പ​ടി.

ര​ണ്ട് എം​പി​മാ​രും ര​ണ്ട് എം​എ​ൽ​എ​മാ​രും അ​ട​ങ്ങു​ന്ന 12 അം​ഗ സ​മി​തി​യാ​ണ് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ്. ഈ ​സ​മ​തി​യു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ർ 14ന് ​അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു.

ഈ ​സ​മ​തി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യി​ൽ ഉ​ത്ത​ര​വു​ക​ളോ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ ഈ ​ബോ​ർ​ഡ് പ​രി​ഗ​ണി​ച്ച വി​ഷ​യ​ങ്ങ​ളി​ലും തീ​രു​മാ​ന​മു​ണ്ടാ​കാ​തെ പോ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ല് മാ​സ​ത്തി​നു​മു​ൻ​പ് പു​തി​യ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​സ​മ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.