തൃ​ശൂ​ര്‍: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ച​ട്ട​ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി​യാ​ല്‍ പൂ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഈ ​പ്ര​തി​സ​ന്ധി ചെ​റു​താ​ക്കി കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ആ​ന​യി​ല്ലാ​തെ പൂ​രം ന​ട​ത്താ​മെ​ന്ന് പ​റ​യാ​മെ​ങ്കി​ലും തൃ​ശൂ​ര്‍ പൂ​രം പോ​ലെ​യു​ള്ള ലോ​ക​പ്ര​സി​ദ്ധ​മാ​യി​ട്ടു​ള്ള പൂ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം അ​ല​ങ്കാ​ര​ത്തോ​ടെ​യു​ള്ള ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ള​ത്താ​ണ്.

ഇ​പ്പോ​ഴ​ത്തെ കോ​ട​തി വി​ധി അ​നു​സ​രി​ച്ച് തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ച​ട​ങ്ങു​ക​ളും ആ​ന​യെ എ​ഴു​ന്ന​ളി​ച്ച് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ലോ​ക​പ്ര​സി​ദ്ധ​മാ​യ ആ​റാ​ട്ടു​പു​ഴ പൂ​രം ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത​മാ​യ എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളും ഈ ​ഒ​റ്റ വി​ധി​കൊ​ണ്ട് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച് ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി ന​ട​ത്താ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.