നോ​യി​ഡ: ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സോ​ഫ നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഞ്ച് അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ൽ​ഫാം (23), മ​സ​ർ ആ​ലം (29), ദി​ൽ​ഷാ​ദ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ, കോ​വി​ഡ് -19 കാ​ല​ഘ​ട്ടം മു​ത​ൽ ഫാ​ക്ട​റി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ടു​ത്തി​ടെ സോ​ഫ​ക​ൾ ന​ന്നാ​ക്കാ​ൻ ഫാ​ക്ട​റി ഉ​ട​മ മ​രി​ച്ച​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഉ​ട​മ​യു​ടെ അ​നാ​സ്ഥ​യാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഗു​ൽ​ഫാ​മി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ആ​രോ​പി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും ഫാ​ക്ട​റി​യി​ൽ ശ​രി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ട​മ ഒ​രു​ക്കി​യി​ല്ലെ​ന്നും ഗു​ൽ​ഫാം ആ​രോ​പി​ച്ചു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭാ​ര​തീ​യ ന്യാ​യ സ​ൻ​ഹി​ത​യി​ലെ സെ​ക്ഷ​ൻ 289 (യ​ന്ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശ്ര​ദ്ധ​മാ​യ പെ​രു​മാ​റ്റം), 106 (അ​ശ്ര​ദ്ധ​മൂ​ലം മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​ക​ൽ) എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.