കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ മ​ക​നെ തി​ര​ഞ്ഞെ​ത്തി​യ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് വീ​ട്ട​മ്മ​യു​ടെ പ​രാ​തി. രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് പി​ടി​ച്ചു ത​ള്ളി​യെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​മ്മ പ്ര​തി​രോ​ധി​ച്ച​ത്. ഞാ​റ​പ്പ​ടി സ്വ​ദേ​ശി​നി​യാ​യ സെ​ൽ​മ​യും മ​ക​ളും ചി​കി​ത്സ തേ​ടി. സം​ഘ​ത്തി​ൽ വ​നി​താ പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

വീ​ട്ടി​ൽ ല​ഹ​രി മ​രു​ന്ന് ഉ​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് എ​ത്തി​യ​ത്. പ​റ​വൂ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘ​മെ​ത്തി​യ​ത്. എ​ന്നാ​ൽ വീ​ട്ടി​ൽ നി​ന്ന് ല​ഹ​രി മ​രു​ന്ന് ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. തെ​ളി​വു​ണ്ടെ​ന്നും മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​മ്മ ഇ​ട​പെ​ട്ട് ത​ട​യാ​ൻ ശ്ര​മി​ച്ച​ത്.

ഈ ​സ​മ​യ​ത്ത് അ​മ്മ​യ്ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. സെ​ൽ​മ​യു​ടെ മ​ക​ൻ സ​ജി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് വ​ട​ക്ക​ൻ പ​റ​വൂ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.