ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് സാ​ധ്യ​ത​യേ​റു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നു​ള്ള​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ബി​ജെ​പി​യു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ശി​വ​സേ​ന നേ​താ​വ് ഏ​ക്നാ​ഥ് ഷി​ന്‍​ഡെ വ്യ​ക്ത​മാ​ക്കി.

മോ​ദി​യു​ടെ തീ​രു​മാ​ന​മാ​ണ് അ​ന്തി​മം. ആ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ലും ത​നി​ക്ക് സ്വീ​കാ​ര്യ​മാ​ണ്. തീ​രു​മാ​ന​ത്തി​ന് താ​നോ ത​ന്‍റെ പാ​ര്‍​ട്ടി​യോ ത​ട​സ​മാ​വി​ല്ലെ​ന്ന് ഷി​ന്‍​ഡെ പ​റ​ഞ്ഞു.

മ​ഹാ​യു​തി സ​ഖ്യ​നേ​താ​ക്ക​ളാ​യ ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ്, ശി​വ​സേ​ന​യു​ടെ ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ, എ​ന്‍​സി​പി​യു​ടെ അ​ജി​ത് പ​വാ​ര്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി നാ​ളെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യു​ള്ള ഷി​ൻ​ഡേ​യു​ടെ പി​ന്മാ​റ്റ​ത്തോ​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഈ ​സ്ഥാ​നം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഷി​ൻ​ഡേ​യേ മു​ഖ്യ​മ​ന്ത്രി ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.