പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ര്‍ എ​ഡി​എം ആ​യി​രു​ന്ന മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​ത് സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി. സം​ഭ​വ​ത്തി​ല്‍ തു​ട​ക്കം മു​ത​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സി​പി​എം പ​ത്ത​നം​തി​ട്ട ഘ​ട​കം സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം കു​ടും​ബ​കാ​ര്യ​മെ​ന്ന നി​ല​യി​ലാ​ണ് വി​ല​യി​രു​ത്തി​യ​ത്.

കേ​സി​ല്‍ പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ണ്ണൂ​രി​ലെ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ എ​ത്തി​യ​തും സി​പി​എം അ​ഭി​ഭാ​ഷ​ക​ന്‍ ദി​വ്യ​യ്ക്കു വേ​ണ്ടി കേ​സ് വാ​ദി​ക്കു​ന്ന​തും പ​ത്ത​നം​തി​ട്ട ഘ​ട​ക​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.

ദി​വ്യ പാ​ര്‍​ട്ടി കേ​ഡ​റാ​ണെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കു​ടും​ബ​ത്തി​നു വേ​ണ്ടി​യു​ള്ള പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​ത്വം പി​ന്‍​മാ​റി. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ശേ​ഷം എ​ല്ലാ ദി​വ​സ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന സി​പി​എം ജി​ല്ലാ നേ​താ​ക്ക​ള്‍ ഇ​പ്പോ​ള്‍ അ​ക​ലം പാ​ലി​ക്കു​ക​യാ​ണ്.

കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്നും പാ​ര്‍​ട്ടി​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നു​മാ​ണു സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ചൊ​വ്വാ​ഴ്ച പ്ര​തി​ക​രി​ച്ച​ത്. കു​ടും​ബ​ത്തി​ന് നീ​തി കി​ട്ട​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ച് ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വും സി​ഐ​ടി​യു സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ന്‍ രം​ഗ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ല്‍ ദി​വ്യ​യ്ക്കും ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍​ക്കു​മെ​തി​രേ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​യാ​ളാ​ണ് മോ​ഹ​ന​ന്‍. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സി​ൽ കാ​ട്ടി​യ താ​ത്പ​ര്യ​ക്കു​റ​വാ​ണ് കു​ടും​ബം സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.

പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹ​ര്‍​ജി ന​ല്‍​കി​യ​തെ​ന്ന് ന​വീ​ന്‍റെ സ​ഹോ​ദ​ര​ന്‍ പ്ര​വീ​ണ്‍ ബാ​ബു പ്ര​തി​ക​രി​ച്ചു. ന​വീ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​മു​ണ്ട്. അ​താ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും തെ​ളി​യി​ക്ക​പ്പെ​ട​ണം -പ്ര​വീ​ണ്‍ ബാ​ബു പ​റ​ഞ്ഞു.