സി​ങ്ക​പ്പു​ര്‍: ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ഡി. ​ഗു​കേ​ഷി​ന് ജ​യം. 14 പോ​രാ​ട്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഫൈ​ന​ലി​ലെ ഗു​കേ​ഷി​ന്‍റെ ആ​ദ്യ വി​ജ​യ​മാ​ണി​ത്.

ഡിം​ഗ് ലി​റ​നെ​യാ​ണ് ഗു​കേ​ഷ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഗു​കേ​ഷി​ന്‍റെ ഇ​ന്ന​ത്തെ വി​ജ​യ​ത്തോ​ടെ ഗു​കേ​ഷി​നും ലി​റ​നും 1.5 പോ​യി​ന്‍റു​ക​ള്‍ വീ​തം സ്വ​ന്ത​മാ​യി.

ആ​ദ്യ​ത്തെ മ​ത്സ​ര​ത്തി​ല്‍ ലി​റ​ന്‍ വി​ജ​യി​ക്കു​ക​യും ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ലാ​വു​ക​യു ചെ​യ്തി​രു​ന്നു. 37 ക​രു​നീ​ക്ക​ങ്ങ​ളി​ല്‍ ഇ​ന്ന​ത്തെ മ​ത്സ​രം അ​വ​സാ​നി​ച്ചു. നാളെ വിശ്രമ ദിനത്തിനു ശേഷം വെള്ളിയാഴ്ചയാണ് നാലാം മത്സരം.