എഡിഎമ്മിന്റെ മരണം: സര്‍ക്കാരും സിപിഎമ്മും വേട്ടക്കാര്‍ക്കൊപ്പമെന്ന് വി.ഡി. സതീശന്
Wednesday, November 27, 2024 3:42 PM IST
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ കേസിൽ സര്‍ക്കാരും സിപിഎമ്മും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന പ്രതിക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് നവീന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹർജിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചു എന്ന് പറയുന്ന വ്യാജ രേഖ ഉണ്ടാക്കിയവരെ കുറിച്ച് അന്വേഷണമില്ല.
നവീന്‍ ബാബുവിന്റെ വീട്ടില്‍പോയി കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഭാര്യയെ പറഞ്ഞയച്ചത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്.
ഗൗരവതരമായ വീഴ്ചകള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതൊരു കൊലപാതകമാണെന്ന് സംശിക്കുന്നുണ്ടെന്ന കുടുംബത്തിന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്നും സതീശന് പറഞ്ഞു.