കൊ​ച്ചി: വ​ൻ​വീ​ഴ്ച​യ്ക്കു ശേ​ഷം ത​ല​പൊ​ക്കി സ്വ​ർ​ണം. ഇ​ന്ന് പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,840 രൂ​പ​യി​ലും ഗ്രാ​മി​ന് 7,105 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 20 രൂ​പ വ​ര്‍​ധി​ച്ച് 5,870 രൂ​പ​യി​ലെ​ത്തി.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 1,760 രൂ​പ ഇ​ടി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് മു​ന്നേ​റ്റം ദൃ​ശ്യ​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 800 രൂ​പ​യും ചൊ​വ്വാ​ഴ്ച 960 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

നേ​ര​ത്തെ, ആ​റു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 2,920 രൂ​പ​യും ഗ്രാ​മി​ന് 365 രൂ​പ​യു​മാ​ണ് കൂ​ടി​യ ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച സ്വ​ർ​ണ​വി​ല കു​ത്ത​നെ താ​ഴേ​ക്കു​പോ​യ​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​രു​ഘ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്. ന​വം​ബ​ർ 14,16,17 തീ​യ​തി​ക​ളി​ൽ 55,480 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ര്‍​ണ​വി​ല എ​ത്തി​യ സ്വ​ർ​ണം പി​ന്നീ​ടു​ള്ള ഒ​രാ​ഴ്ച​കൊ​ണ്ട് വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. വീ​ണ്ടും റി​ക്കാ​ർ​ഡ് നി​ര​ക്കി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ട​ത്താ​ണ് തി​ങ്ക​ളാ​ഴ്ച ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ട​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല നേ​രി​യ തോ​തി​ല്‍ കൂ​ടി. ചൊ​വ്വാ​ഴ്ച ഔ​ൺ​സി​ന് 2,608 ഡോ​ള​ർ വ​രെ താ​ഴ്ന്ന രാ​ജ്യാ​ന്ത​ര​വി​ല ഇ​ന്ന് 2,639.81 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ ര​ണ്ടു​രൂ​പ കു​റ​ഞ്ഞ് 96 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.